കോവിഡ്; രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് കൈകഴുകാന്‍ പോലും വെള്ളമില്ലെന്ന് റിപ്പോര്‍ട്ട്

കൈകഴുകല്‍ സാധ്യമാവാതായാല്‍ 700,000 മരണങ്ങളായിരിക്കും ഓരോ വര്‍ഷവും സംഭവിക്കുക

ന്യൂഡല്‍ഹി: കോവിഡ് 19 എതിരായ പോരാട്ടത്തില്‍ രാജ്യത്തെ 50 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൈകഴുകുന്നതിനുപോലുമുള്ള മതിയായ സാഹചര്യമില്ലെന്ന് പഠനം. ഇത് കൊറോണ വൈറസിന്റെ പടര്‍ച്ച വേഗത്തിലാക്കാനും കൂടുതല്‍ അപകടസാധ്യതയുണ്ടെക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അമേരിക്കയിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനില്‍ (ഐഎച്ച്എംഇ) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ അപകടസാധ്യത വ്യക്തമാക്കുന്നത്.

കോവിഡ് 19 വ്യാപനത്തിന്റെ ഏറ്റവും ഫലപ്രദമായ പ്രതിരോധ രീതിയാണ് കൈകഴുകല്‍. എന്നാല്‍ നിരവധി രാജ്യങ്ങളില്‍ എന്നപോലും ഇന്ത്യയിലും അനുഭവിക്കുന്ന ലഭ്യതകുറവും മറ്റു സൗകര്യമില്ലെന്നതും ആശങ്കയുണ്ടാക്കുന്നതാണ്. അതേസമയം, ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ജനസംഖ്യയാണുള്ളതെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്.

മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് സോപ്പും ശുദ്ധജലവും ലഭ്യമാകാത്ത ഇടത്തരം രാജ്യങ്ങളിലെ ലോകജനസംഖ്യയുടെ നാലില്‍ ഒരു ഭാഗത്തോളം ആളുകളിലേക്ക് കൊറോണ വൈറസ് വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായാണ് ഇത് വ്യക്തമാക്കുന്നത്.
46 രാജ്യങ്ങളിലെ പകുതിയിലധികം വരുന്ന ജനങ്ങള്‍ക്കും സോപ്പും ശുദ്ധജലവും ലഭ്യമല്ലെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, നൈജീരിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ 50 മില്യണ്‍ ആളുകള്‍ക്ക് മതിയായ രീതിയില്‍ കൈകഴുകുന്നതിനുള്ള സാഹചര്യമില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

രോഗം പകരുന്നത് തടയുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ് കൈകഴുകല്‍, എന്നാല്‍ ആരോഗ്യ മേഖല പരിമിതമായ പല രാജ്യങ്ങളിലും ഇതുനുളള സൗകര്യംപോലുമില്ലെന്നത് ദുഃഖകരമായ കാര്യമാണെന്ന്,’ ഐഎച്ച്എംഇ പ്രൊഫസര്‍ മൈക്കല്‍ ബ്രൗവര്‍ പറഞ്ഞു. ഹാന്‍ഡ് സാനിറ്റൈസര്‍ അല്ലെങ്കില്‍ വാട്ടര്‍ ട്രക്കുകള്‍ പോലുള്ളയാണ് ഇതിനുള്ള താല്‍ക്കാലിക പരിഹാരങ്ങളെന്നും ”ബ്രൗവര്‍ പറഞ്ഞു.

”കൈകഴുകല്‍ സാധ്യമാവാത്തതിനാല്‍ മാത്രം ഓരോ വര്‍ഷവും 700,000 ത്തിലധികം മരണങ്ങളാണ് സംഭവിക്കുക. ഇതില്‍ നിന്നും സംരക്ഷിക്കുന്നതിന് ദീര്‍ഘകാല പരിഹാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും ബ്രൗവര്‍ പറഞ്ഞു.
ലോകജനസംഖ്യയുടെ 25 ശതമാനം പേര്‍ക്കും കൈകഴുകാനുള്ള ഫലപ്രദമായ സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കിലും 1990 നും 2019 നും ഇടയില്‍ ”പല രാജ്യങ്ങളിലും ഇതില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി അറേബ്യ, മൊറോക്കോ,നേപ്പാള്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ ശുചിത്വം ഇക്കാലയളവില്‍ വര്‍ധിപ്പിച്ചിട്ടുള്ളതായാണ് പഠനം വ്യക്തമാക്കുന്നത്.

കോവിഡ് വ്യപാനത്തിന്റെ ആദ്യ വര്‍ഷത്തില്‍ ആഫ്രിക്കയില്‍ മാത്രം 1,90,000 ആളുകള്‍ ഈ പകര്‍ച്ചവ്യാധി മൂലം മരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ 1.3 ബില്യണ്‍ ആളുകളില്‍ 44 ദശലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം കൊറോണ വൈറസ് ബാധയുണ്ടെന്നാണ് റിപ്പോര്‍ട്ട്.