സുപ്രീകോടതിയില്‍ വാദം തുടങ്ങി; കരുത്തറിയിച്ച് ശരത്ത് പവാര്‍; 53 എല്‍എല്‍മാരും തിരിച്ചെത്തി

ബിജെപി പാതിരാത്രി നടത്തിയ നാടകീയമായ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ എന്‍.സി.പിയില്‍ നിന്ന് കാണാതായ നാല് എം.എല്‍.എമാരില്‍ 2 പേര്‍ കൂടി ശരദ് പവാറിന്റെ ക്യാമ്പിലേക്ക് തിരിച്ചെത്തി. ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നീ എംഎല്‍എമാരാണ് എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തിയത്. ഇരുവരും മുംബൈ ഹയാത്ത് ഹോട്ടലില്‍ ഇരിക്കുന്ന ചിത്രം പാര്‍ട്ടി പുറത്തുവിട്ടു. എന്‍.സി.പിയുടെ മറ്റു എം.എല്‍.എമാരെയം ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ എന്‍.സി.പി വിട്ട് ബിജെപിക്കൊപ്പം അധികാരത്തിലേറിയ അജിത് പവാര്‍ കൂടതല്‍ ഒറ്റപ്പെടുകയാണ്.

എന്നാല്‍ ഉപമുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ ഒഴികെ മറ്റെല്ലാ എം.എല്‍.എമാരും പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായും വിവരം.

സുപ്രീം കോടതിയില്‍ വാദം നടക്കാനിരിക്കെ അവസാന നിമിഷം അജിത് പവാറിനെ കൂടി തിരിച്ചെത്തിക്കാന്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ പ്രമുഖ നേതാവിനെ അയച്ചതയും റിപ്പോര്‍ട്ട്. 54ല്‍ 53 എം.എല്‍.എമാരും എന്‍.സി.പി പക്ഷത്തേക്ക് എത്തിയതോടെ അജിത് പവാര്‍ ക്ഷീണിച്ചെന്ന് വിലയിരുത്തുന്ന ഘട്ടത്തിലാണ് ശരത് പവാറിന്റെ ഈ നീക്കം. സുപ്രീം കോടതിയില്‍ പ്രത്യേകം അഭിഭാഷകനുമായാണ് ഇന്ന് അജിത്ത് പവാര്‍ എത്തിയത്‌.

മുതിര്‍ന്ന നേതാവ് ചഗന്‍ ഭുജ്ബലിനെയാണ് അജിത് പവാറിനെ സന്ദര്‍ശിക്കാന്‍ ശരത് പവാര്‍ അയച്ചത്. ഭുജ്ബല്‍ അജിത് പവാറിന്റെ വീട്ടിലെത്തി കഴിഞ്ഞു. എന്‍.സി.പിയിലേക്ക് അജിതിനെ മടക്കികൊണ്ടുവരാനുള്ള ഉത്തരവാദിത്വമാണ് ഭുജ്ബലിന് ശരത് പവാര്‍ നല്‍കിയിരിക്കുന്നത്.
ഒരു എന്‍.സി.പി എം.എല്‍.എ മാത്രമാണ് അജിത് പവാറിനെ ഇപ്പോള്‍ പിന്തുണക്കുന്നത്. ഈ ഘട്ടത്തില്‍ അജിത് പവാര്‍ എന്‍.സി.പിയിലേക്ക് മടങ്ങാനുള്ള തീരുമാനം എടുത്തേക്കാനുള്ള സാധ്യതയുണ്ട്. ആ സാധ്യതയെ നടപ്പില്‍ വരുത്താനുള്ള ഉത്തരവാദിത്വമാണ് ഭുജ്ബലിന് ശരത് പവാര്‍ നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. എന്‍.സി.പി വിട്ടുപോയവരില്‍ അധികവും തിരിച്ചെത്തിയതിനാല്‍ സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നുറപ്പായി.
അതേസമയം 52 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് എന്‍.സിപി അവകാശപ്പെടുന്നുണ്ടെങ്കിലും 41 പേര്‍ പിന്തുണക്കുന്നതായ രേഖയാണ് പാര്‍ട്ടി സുപ്രീംകോടതിയില്‍ ഹാജരാക്കിയത്.

ഇന്നലെ സുപ്രീംകോടതിയില്‍ മൂന്ന് കക്ഷികളും വാദിച്ച വിവരങ്ങള്‍

ശിവസേനയുടെ വാദങ്ങള്‍

// ഇന്നുതന്നെ വിശ്വാസവോട്ട് വേണം
// സര്‍ക്കാര്‍ രൂപീകരണം ഭരണഘടനാവിരുദ്ധം
// എന്ത് അടിസ്ഥാനത്തിലാണ് ഫഡ്‌നാവിസിന് ഭൂരി പക്ഷം ഉണ്ടെന്ന് ഗവര്‍ണര്‍ തെളിയിച്ചത്
// 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണം
// ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതു സ്വന്തം നിലക്കല്ല
// മറ്റാരുടെയോ നിര്‍ദേശങ്ങളനുസരിച്ച് ഗവര്‍ണര്‍ നടപടിയെടുക്കുന്നു
// സ്ഥിതി അടിയന്തരാവസ്ഥയ്ക്കു തുല്യം

എന്‍.സി.പിയുടെ വാദങ്ങള്‍

// അജിത് പവാര്‍ ഇപ്പോള്‍ എന്‍സിപി നിയമസഭാക ക്ഷി നേതാവല്ല
// 41 എംഎല്‍എമാര്‍ പങ്കെടുത്ത യോഗതീരുമാനം ഗവര്‍ണറെ അറിയിച്ചു
// ഫഡ്‌നാവിസിന്റെ ഭൂരിപക്ഷം സംബന്ധിച്ച് ഒരു രേഖയും ഗവര്‍ണറുടെ മുന്നിലില്ല
// ഗവര്‍ണര്‍ക്കു മുന്നിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്
// വിശ്വാസവോട്ടെടുപ്പാണ് ഏറ്റവും സുതാര്യമായ നടപടി
// രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തരുത്
// കര്‍ണാടക മാതൃകയില്‍ വോട്ടെടുപ്പ് തല്‍സമയ സംപ്രേഷണം നടത്തണം
// കര്‍ണാടക കേസിലേതിന് സമാനമായ ഉത്തരവ് പുറപ്പെടുവിക്കണം
// കുതിരക്കച്ചവടത്തിന് കോടതി അവസരമൊരുക്കരുത്

ബി.ജെ.പി വാദങ്ങള്‍

// കേസ് ഉടന്‍ കേള്‍ക്കരുത്
// ഹര്‍ജി എത്തിച്ചത് ശനിയാഴ്ച രാത്രി മാത്രം
// ഗവര്‍ണറുടെയും പ്രസിഡന്റിന്റെയും പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നുണ്ട്.
// ഗവര്‍ണറുടെ അധികാര പ്രകാരം അദ്ദേഹം ഒരാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഇത് ചോദ്യം ചെയ്യുന്നത് നിയമപരമായി നിലനില്‍ക്കില്ല.