ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറണ്ട് സംബന്ധിച്ച മാതാപിതാക്കളുടെ ഹരിജി ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും. 2012ല്‍ ഡല്‍ഹിയില്‍ ക്രൂരമാ കൂട്ടബലാത്സംഗത്തില്‍ മകള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട 4 പേരെയും തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ വേണ്ടിയും പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് കാണിച്ചാണ് ഹരജി. 2012 ഡിസംബർ 16 ന് 23 കാരിയായ പെൺകുട്ടിയെ ആറ് പേർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു
പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ നല്കിയ ഹര്‍ജി നേരത്തെ ഡല്‍ഹി കോടതി പരിഗണിച്ചിരുന്നില്ല. വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നത്. ഈ ഹര്‍ജിക്ക് മുമ്പായി വാദം കേള്‍ക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു. കുറ്റവാളികളെ ഡിസംബര്‍ 16 ന് തൂക്കിക്കൊല്ലണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. പുനരവലോകന അപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കാത്തിരിക്കേണ്ടിവരുമെന്നു ഡല്‍ഹി കോടതി അറിയിച്ചു.
അതേസയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ പിതാവ് സമര്‍പ്പിച്ച അപേക്ഷ ഇന്നലെ കോടതി തള്ളിതോടെയാണ് ഇന്ന് മാതാപിതാക്കളുടെ ഹര്‍ജി ഡല്‍ഹി കോടതി പരിഗണിക്കുന്നത്. താന്‍ സാക്ഷിയാണെന്ന് അവകാശപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തായ ഏകസാക്ഷിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തായിരുന്നു പവന് കുമാര്‍ ഗുപ്തയുടെ പിതാവിന്റെ ഹരജി. പെണ്‍കുട്ടിയുടെ സുഹൃത്ത് കോടതിയില്‍ തെറ്റായ സാക്ഷ്യം നല്‍കിയന്ന കുറ്റം ചെയ്തന്നായിരുന്നു ഹരജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ പിതാവ് സമര്‍പ്പിച്ച അപേക്ഷ ഡിസംബര്‍ 20 ന് കോടതി ഉത്തരവിലൂടെ റിസര്‍വ് ചെയ്തു.
2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂര മർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രയാപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ വച്ച് ജീവനൊടുക്കി. പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവർ ഗുപ്ത (22) എന്നിവർക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്കു ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.