ന്യൂസിലാന്റ്: അടുത്ത ആഴ്ച്ച മുതല്‍ ന്യൂസിലാന്റില്‍ നൂറ് പേരുടെ ആള്‍ക്കൂട്ടത്തിന് തടസ്സമില്ലെന്ന് പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍. തിങ്കളാഴ്ച്ച കോവിഡ് അലര്‍ട്ട് ലെവല്‍ മൂന്നില്‍ നിന്നും ലെവല്‍ രണ്ടിലേക്ക് രാജ്യം മാറിയതോടെയാണ് ആളുകള്‍ കൂട്ടം കൂടുന്നതിനും മറ്റുമായ ന്യൂസിലാന്‍ഡില്‍ ഇളവ് അനുവദിക്കുന്നത്. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ രാജ്യം എവറസ്റ്റിന്റെ പകുതിയിലെത്തിയെന്ന്് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ പ്രഖ്യാപിച്ചതോടെ അടുത്തയാഴ്ച മുതല്‍ ബാറുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, മത്സര കായിക വിനോദങ്ങള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാന്‍ഡുകാര്‍.
കൊവിഡ് എന്ന എവറസ്റ്റിന്റെ പകുതി നമ്മള് ഇതിനോടകം ഇറങ്ങിക്കഴിഞ്ഞുവെന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന് പത്ര സമ്മേളനത്തില്‍ പറഞ്ഞത്. അഞ്ച് ആഴ്ചയിലേറെയായി ന്യൂസിലാന്റ് കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഈ ആഴ്ചയിലെ കുറഞ്ഞ കേസുകള്‍ – തുടര്‍ച്ചയായി രണ്ട് ദിവസത്തെ പൂജ്യം കേസുകളുമാണ് നിയന്ത്രണങ്ങള്‍ ഉടന്‍ എടുത്തുകളയുതിലേക്ക് എത്തിച്ചത്.
രാജ്യത്തെ അലേര്‍ട്ട് ലെവല്‍ തിങ്കളാഴ്ച മൂന്നില്‍ നിന്ന് രണ്ടായി തരംതാഴ്ത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ആര്ഡെറും മന്ത്രിസഭയും തീരുമാനമെടുക്കും. ബുധനാഴ്ചയോടെ, കോവിഡ് ലോക്ക്ഡൗണുമായി സഹകരിച്ച ദശലക്ഷക്കണക്കിന് കിവികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങും. ഇന്റോറായും പൊതു ചടങ്ങായും 100 പേര്‍ക്ക് ഒത്തുചേരല്‍ അനുവദിക്കുന്ന ഇളവ് രാജ്യം സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
പൊതുസ്ഥലങ്ങളും, ലൈബ്രറിയും ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഹോട്ടലുകളും പാര്‍ക്കുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിലും ന്യൂസിലാന്‍ഡ് ഇളവ് നല്‍കും. ആഭ്യന്തര യാത്രകള്‍ക്കും, കായിക വിനോദങ്ങള്‍ക്കും നിലവില്‍ ന്യൂസിലാന്‍ഡില്‍ തടസമില്ല. കളിസ്ഥലങ്ങളും ലൈബ്രറികളും പോലുള്ള പൊതു ഇടങ്ങളിലും കൂടുതല്‍ പേര്‍ക്കായി തുറക്കും, ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ആളുകളെ സ്വീകരിക്കാന്‍ അനുവദിക്കും. പ്രൊഫഷണല്‍ ലീഗുകള്‍ ഉള്‍പ്പെടെ ആഭ്യന്തര യാത്രകളും മത്സര കായിക ഇനങ്ങളും പുനരാരംഭിക്കാന്‍ അനുവദിക്കും. അതേസമയം സ്റ്റേഡിയത്തില്‍ ആളു കൂടുന്നതില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. മിക്ക തൊഴിലാളികളെയും ഓഫീസിലേക്ക് മടങ്ങാന്‍ അനുവദിക്കും. എന്നിരുന്നാലും വീട്ടില്‍ തങ്ങി പണിയെടുക്കാന്‍ കഴിയുന്ന അങ്ങനെ തന്നെ തുടരാനും പ്രധാനമന്ത്രി ആര്‍ഡെര്‍ന്‍ ആവശ്യപ്പെട്ടു.
പൊതു ഇടങ്ങളില്‍ ആളുകളള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുക, അപരിചിതരുമായുള്ള കൂടല്‍ ഒഴിവാക്കുക, ഹെയര്‍ഡ്രെസ്സര്‍മാര്‍, ബാര്‍ബര്‍മാര്‍, ബ്യൂട്ടിഷ്യന്മാര് എന്നിവര്‍ പിപിഇ ധരിച്ച് വ്യക്തി സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ നിബന്ധനകളാണ് ലെവല്‍ രണ്ടില്‍ ബാധകമാക്കുക.
സാധാരണ ജീവിതത്തിലേക്ക് ന്യൂസിലാന്‍ഡ് പതിയെ നടന്നു തുടങ്ങിയെങ്കിലും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 21 മരണം മാത്രമാണ് കൊവിഡ് ബാധിച്ച് ന്യൂസിലാന്‍ഡില്‍ രേഖപ്പെടുത്തിയത്.