കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതിനുള്ള പാസ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു

Health officials an policemen stop vehicles at the Tamil Nadu-Andra Pradesh interstate border during a government-imposed lockdown as a preventive measure against the COVID-19 coronavirus, on outskirts of Chennai on March 24, 2020. (Photo by Arun SANKAR / AFP)

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ.

ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്.അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ടവര്‍ക്ക് കോവിഡ് ജാഗ്രത എന്ന വെബ്‌സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം.

SHARE