പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദനം; സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വടകര: പാരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കല്ലാച്ചി സ്വദേശികളായ ഇല്ലിക്കല്‍ അഭിലാഷ്, മലയില്‍ മനോജന്‍ എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19നാണ് കേസിനാസ്പദമായ സംഭവം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് മടങ്ങി വരുന്നതിനിടയിലാണ് ബംഗാള്‍ സ്വദേശികളായ ഷഫീഖുല്‍ ഇസ്ലാം, സഹോദരന്‍ ഷഅബ്ദുള്ള, ആസാദുല്‍ മണ്ഡല്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്.

മുഖം മൂടിയണിഞ്ഞ അഞ്ച് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ബംഗാള്‍ സ്വദേശികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.കല്ലാച്ചിക്ക് സമീപത്തെ കടകളില്‍ നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇല്ലിക്കല്‍ അഭിലാഷിനെയും മലയില്‍ മനോജിനെയും അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പ്രതികളാണ്. പ്രതികളെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും. അതേസമയമം സി.പി.എം പ്രതികളെ തള്ളിപ്പറഞ്ഞു.

SHARE