അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന് എന്നിവരൊഴികെ ബച്ചന് കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്ക് കൊറോണ വൈറസിന് നെഗറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഇതിനുപിന്നാലെ ബച്ചന് കുടുംബത്തിലെ മറ്റംഗങ്ങളായ ജയ ബച്ചന്, ഐശ്വര്യ റായ് ബച്ചന്, ആര്യ എന്നിവരുടെ ഫലം നെഗറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച കാര്യം നേരത്തെ ട്വിറ്ററിലൂടെ അറിയിച്ച അമിതാഭ് ബച്ചന് മുംബൈ നാനവതി ആശുപത്രിയില്‍ ചികിത്സയിലാണ്. താനുമായി ബന്ധപ്പെട്ടവരോട് നിരീക്ഷണത്തിലിരിക്കാന്‍ ബച്ചന് ആവശ്യപ്പെട്ടിരുന്നു. അമിതാഭ് ബച്ചന് തന്നെ പ്രഖ്യാപനം നടത്തി ആരാധകരെ അറിയിച്ചതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇനിയുണ്ടാവില്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ബച്ചന് ഇപ്പോള്‍ വെന്റിലേറ്ററിന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.