ഒതായി മനാഫ് വധക്കേസില്‍ മുഖ്യപ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍; അറസ്റ്റിലായത് പി.വി അന്‍വര്‍ എംഎല്‍എയുടെ അനന്തരവന്‍

മലപ്പുറം: മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മുഖ്യപ്രതി പിടിയിലായി. ഒതായി മാലങ്ങാടന്‍ ഷെഫീഖാണ് അറസ്റ്റിലായത്. 24 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

1995 ല്‍ ഒതായി അങ്ങാടിയില്‍ മനാഫിനെ കുത്തിക്കൊന്ന കേസിലാണ് അറസ്റ്റ്. 24 വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍.പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രനാണ് പിടിയിലായ ഷെഫീഖ്. ഷാര്‍ജയില്‍ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തില്‍ വെച്ചാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

SHARE