ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു; ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രം

ലോസ് ആഞ്ജല്‍സ്: ഓസ്‌കാര്‍ പുരസ്‌കാര വേദി അടക്കിവാണ് ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ്. മികച്ച സംവിധായകന്‍, മികച്ച സിനിമ, മികച്ച അന്താരാഷ്ട്ര സിനിമ, മികച്ച തിരക്കഥ എന്നീ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള അവാര്‍ഡ് ഒരുമിച്ച് നേടുന്ന ആദ്യത്തെ ചിത്രമാണ് ബോന്‍ യൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ്.

ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത് പോലെ ജോക്കര്‍ സിനിമയില്‍ ജോക്കറായി വേഷമിട്ട വാക്കിന്‍ ഫീനിക്‌സ് മികച്ച നടനായി. ഷോബിസ് ഇതിഹാസം ജ്യൂഡിയെ പുനരാവിഷ്‌കരിച്ച റെനെയ് സെല്‍വഗറാണ് മികച്ച നടി.

പാരസൈറ്റിനും ജോക്കറിനും പുറമെ തിളങ്ങിയ മറ്റൊരു ചിത്രം യുദ്ധത്തിന്റെ കഥ പറഞ്ഞ 1917 ആണ്. 11 നോമിനേഷനുകളുണ്ടായിരുന്ന ചിത്രം മൊത്തം മൂന്ന് അവാര്‍ഡുകളാണ് നേടിയത്. മികച്ച ഛായാഗ്രഹണം, മികച്ച സൗണ്ട് മിക്‌സിങ്, മികച്ച വിഷ്വല്‍ ഇഫക്ട്‌സ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

SHARE