അഡാര്‍ ലവ്വിലെ ഗാനത്തിനെതിരെ പരാതി; പിന്നില്‍ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തില്‍

ഒമര്‍ ലലു സംവീധാം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ ‘മാണിക്യാ മലരായ പൂവി’ എന്ന ഹിറ്റ് ഗാനത്തിന് എതിരെയുണ്ടായ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് വെളിപ്പെടുത്തല്‍. വിവാദത്തിനും പരാതിക്കും പിന്നില്‍ ‘നാറിയ മാര്‍ക്കറ്റിംഗ് നാടക’മാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സുജിത്ത് ചന്ദ്രന്‍ പറഞ്ഞു. ആ സിനിമയുടെ തന്നെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പിന്നണി പ്രവര്‍ത്തകനാണ് ഇക്കാര്യം പറഞ്ഞതെന്നും സുജിത്ത് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ പരാതിക്ക് പിന്നില്‍ കച്ചവട തന്ത്രമാണെന്ന ആക്ഷേപം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. സംവീധായകന്‍ ഡോ.ബിജു, ഗായകന്‍ എരിഞ്ഞോളി മൂസ തുടങ്ങി നിരവധിപേര്‍ ഗാനത്തിന് പിന്നിലെ വിവാദത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഏറെ ചരിത്രപ്രാധാന്യമുള്ള മാപ്പിളപാട്ട്, സിനിമയില്‍ ഉപയോഗിച്ചിട്ടും കേരളിയ മുസ്ലികളില്‍ നിന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടാവാതിരുന്നതോടെ അഡാര്‍ ലവ്വിന്റെ അണിയറ പ്രവര്‍ത്തകര്‍ ബറേല്‍വികളെ മുന്നില്‍ നിര്‍ത്തി കളിക്കുകയായിരുന്നോ എന്നും സംശയമുയരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതിക്ക് കാരണമായി പറഞ്ഞത്. ഒരു കൂട്ടം യുവാക്കളാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. അതേ സമയം ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും, പരാതിയുട അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മാണിക്യാ മലരായ പൂവി
ഇസ്ലാമോഫോബിയ വിറ്റ് കാശാക്കാനുള്ള ഒരു അശ്ലീല പ്ലോട്ടിന്റെ നേരിയ മണമടിച്ചതുകൊണ്ട് തൊട്ടുമുന്‍പിട്ട പോസ്റ്റ് പിന്‍വലിക്കുന്നു. അറിഞ്ഞത് ശരിയെങ്കില്‍ നമ്മുടെ ചെലവില്‍ക്കൂടി ആ വൃത്തികെട്ട കച്ചവടം വേണ്ടല്ലോ.

എഡിറ്റ്..
അടുത്ത സുഹൃത്ത് വഴി കിട്ടിയ ഒരു വിവരം. നേരിയ മണമല്ല. ഒക്കെ നാറിയ മാര്‍ക്കറ്റിംഗ് നാടകമാണെന്ന് ആ സിനിമയുടെ തന്നെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പിന്നണി പ്രവര്‍ത്തകന്‍ പറയുന്നു. സ്‌ക്രീന്‍ ഷോട്ട് ചോദിക്കരുത്, വിശ്വസിച്ച് പറഞ്ഞതാണ്. വിവരം ശരിയെങ്കില്‍ നാടിനെ നശിപ്പിക്കുന്ന തീക്കളിയാണിത്.

SHARE