സാധാരണക്കാര്‍ക്ക് ഒന്നും ചെയ്യാത്ത ബജറ്റ്, കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം

വാഗ്ദാനങ്ങളില്‍ അഭിരമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. ‘കര്‍ഷകരെയും സാധാരണക്കാരെയും വഞ്ചിക്കുന്ന അധര വ്യായാമം’ മാത്രമാണെന്ന് ബജറ്റെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ‘വാചകമടി സേവനം’ മാത്രം വാഗ്ദാനം ചെയ്യുന്നതാണ് ബജറ്റെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പരിഹസിച്ചു.

പൊതുബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി ദയനീയമായി പരാജയപ്പെട്ടെന്ന് യുപിഎ സര്‍ക്കാരി!ല്‍ ധനമന്ത്രിയായിരുന്ന പി.ചിദംബരം അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ ഈ പരാജയത്തിന് കടുത്ത പരിണിത ഫലങ്ങള്‍ ഉണ്ടാകുമെന്നും ചിദംബരം മുന്നറിയിപ്പു നല്‍കി.

കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ബജറ്റ് അവവതരിപ്പിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കാര്യമായി വിജയിക്കാനായില്ലെന്ന് ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡ അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റം കൊണ്ടുവരാന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാല്‍, കര്‍ഷകരുടെയും ഗ്രാമീണ ജനതയുടെയും പ്രശ്‌നങ്ങള്‍ അനവധിയാണ്. അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും – ദേവഗൗഡ പറഞ്ഞു.

SHARE