കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്

കോവിഡ് പ്രതിരോധവും കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും പ്രധാന വിഷയം

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്. 18 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയാണ് സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച യോഗത്തില്‍ ചര്‍ച്ചയാവും. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക പാക്കേജ്, പാര്‍ലമെന്റ് കമ്മറ്റിയുടെ പ്രവര്‍ത്തനമില്ലായ്മ, തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി, സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് എന്നിവര്‍ എന്നിവര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായാണ്‌ വിവരം.