ഒപ്പത്തിലെ 61 തെറ്റുകളുമായ യൂട്യൂബ് വീഡിയോ ഹിറ്റ്

മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 2016ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി പുറത്തിറങ്ങിയ ഒപ്പം സിനിമക്ക് വിമര്‍ശനുമായി ഇറങ്ങിയ വീഡിയോ യൂട്യൂബില്‍ ഹിറ്റ്. അന്‍പത് കോടി ക്ലബില്‍ ഇടംനേടിയ സിനിമയില്‍ വന്ന ചെറിയ തെറ്റുകള്‍ തുറന്നു കാട്ടുന്നതാണ് വീഡിയോ.

അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാതെ പോയ ചിത്രത്തിലെ 61 ചെറിയ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വിഡിയോയാണ് യൂട്യൂബില്‍ ഒരു സംഘം പുറത്തിറക്കിയത്. ചിത്രം മുഴുവന്‍ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വിഡിയോ നിര്‍മിച്ച വിദ്ധ്വാന്മാര്‍ അബദ്ധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

“അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ ആബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ആ വീഡിയോ മോശമായി കരുതുന്നവര്‍ക്ക് ഇത് ഇപ്പോള്‍ തന്നെ ക്ലോസ് ചെയ്യാവുന്നതാണ്.”, എന്ന മുന്നയിറിപ്പ് നല്‍കുന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
നേരത്തെ 2016ലെ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തോപ്പില്‍ ജോപ്പനിലെ 28 അബദ്ധങ്ങള്‍ കാണിച്ച് വീഡിയോ യുഡൂബില്‍ ഹിറ്റായിരിക്കുന്നത്. ഇതിനു മറുപടിയെന്നോളമാണ് ഇപ്പോള്‍ ഒപ്പത്തിലെ 61 തെറ്റുകളുമായി വന്ന വീഡിയോ.
വീഡിയോ കാണാം