അലിഗഢ്: വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിലേക്ക്

 

അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ശക്തമായ സമരമുറകളെ കുറിച്ച് ആലോചിക്കുന്നതായി വിദ്യാര്‍ത്ഥി നേതാക്കള്‍. തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിലേ നിരാഹാര സമരം ഇന്നു വൈകുന്നേരം മുതല്‍ ആരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് മഷ്‌കൂര്‍ ഉസ്മാനി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വെള്ളിയാഴ്ച നടന്ന യൂണിന്‍ യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും മഷ്‌കൂര്‍ പറഞ്ഞു.

കാമ്പസിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട തീവ്രവലതുപക്ഷ പ്രവര്‍ത്തക്കെതിരായ ശക്തമായ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു.

SHARE