ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിക്ക്; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും

കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്. 15ന് ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി 16ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു 17 ചൊവ്വാഴ്ച കേരളത്തിലേക്ക് തിരിക്കുമെന്നും ഉമ്മന്‍ചാണ്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുകള്‍ സംബന്ധിച്ച് വളരെയേറെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അവ പലതും വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമാണെന്നും ഉമ്മചാണ്ടി പോസ്റ്റില്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. അതിനെക്കുറിച്ച് വ്യക്തമായ ചില അഭിപ്രായങ്ങള്‍ എനിക്കുണ്ട്. അത് നേതൃത്വത്തോട് ഞാന്‍ പറയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം