സോളാര്‍ കേസ്: ഗണേഷ് കുമാര്‍ വിരോധം തീര്‍ത്തതെന്ന് ഉമ്മന്‍ ചാണ്ടി

കൊല്ലം: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. സരിതയുടെ കത്ത് 21 ല്‍ നിന്ന് 24 പേജ് ആയതിന് പിന്നില്‍ കെ.ബി ഗണേഷ്‌കുമാറാണ്. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാന്‍ സാധിക്കാത്തതിന്റെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, ഉമ്മന്‍ചാണ്ടിയെ നിഷേധിച്ച് സരിത എസ്. നായര്‍ രംഗത്തെത്തി. കത്ത് സ്വയം എഴുതിയാണെന്ന് സരിത പറഞ്ഞു. കത്തിന് പിന്നില്‍ ആരും ഇല്ല. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുന്നുവെന്നും സരിത എസ്.നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.