മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സമനില തെറ്റിയെന്ന് ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സമനില തെറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാര്‍ട്ടി അണികള്‍ക്ക് സഹിഷ്ണുത നഷ്ടപ്പെട്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തിന്റെ അഹങ്കാരം കാട്ടുകയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ശുഹൈബിന്റെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചിരുന്നു. ശുഹൈബിന്റെ കുടുംബത്തേയും ശുഹൈബ് സഹായം നല്‍കിയിരുന്ന കുടുംബത്തേയും ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.