സി.പി.എം ഇവന്റ് മാനേജ്‌മെന്റിനെ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വോട്ടര്‍മാരെ സ്വാധാനിക്കാന്‍ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഉപയോഗിച്ചാണ് സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും പണം വിതരണം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനെതിരെ കൊല്ലത്തെ യു.ഡി.എഫ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തിട്ടില്ല. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കേരളത്തില്‍ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. അതേസമയം, ആരോപണം നിഷേധിച്ച് സി.പി.എം രംഗത്തെത്തിയിട്ടുണ്ട്.

SHARE