നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത് പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആധ്യക്ഷതയില്‍ നടന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.