ദേഹാസ്വാസ്ഥ്യം; ഉമ്മന്‍ചാണ്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

SHARE