തിരുവനന്തപുരം: പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രോഗവ്യാപനത്തെക്കുറിച്ച് ഭീതിപരത്തി നാട്ടുകാരില്‍ എതിര്‍പ്പ് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം.
മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാം. കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തില്‍ പൂര്‍ണതോതില്‍ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാര്‍ഗരേഖ ലംഘിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നു.
രോഗലക്ഷണമില്ലാത്തവരെ പരിശോധിക്കാന്‍ മിക്ക രാജ്യങ്ങളിലും സംവിധാനമില്ല. പ്രവാസികള്‍ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സര്‍ക്കാര്‍ സമീപനമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.