സോളാര്‍ കേസ്: ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ല- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ആര്‍. ബാലകൃഷ്ണ പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവന്തപുരത്ത് ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍. ബാലകൃഷ്ണ പിള്ളയല്ല സോളര്‍ കേസുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്ന് പറഞ്ഞത്. ബ്ലാക്ക് മെയ്ല്‍ ചെയ്തത് ആരാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയില്ലെങ്കിലും പീന്നിട് ഇക്കാര്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ കമീഷന്‍ സരിതയുടെ കത്തിന്റ ആധികാരികത  പരിശോധിച്ചിട്ടില്ല. സോളാര്‍ കമീഷനെ നിയമിച്ചത് അബദ്ധമായി ഇതുവരെ ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.