എം.ജി.ആറിനും അമ്മയ്ക്കും പകരമാവില്ല: ദിനകരന്‍

ചൈന്നൈ: തമിഴ്‌നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന്‍. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്‍ ആര്‍ക്കുമാവില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാനാകും. എന്നാല്‍, ഒരു അമ്മയും ഒരു എംജിആര്‍റും മാത്രമേയുള്ളു എന്നും ദിനകരന്‍ പറഞ്ഞു.