ഫലസ്തീനോടുള്ള ക്രൂരത: ജൂത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇസ്രാഈലിന് സ്വീകാര്യത കുറയുന്നു

ജറൂസലേം: ഫലസ്തീന്‍ ജനതയോടുള്ള ക്രൂരതയില്‍ ഇസ്രാഈലിന് ജൂത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വീകാര്യത കുറയുന്നതായി സര്‍വേ.

ഇസ്രാഈല്‍ അനുഭാവ സംഘമായ ബ്രാന്റ് ഇസ്രാഈല്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

ഇസ്രാഈലിനെ പിന്തുണക്കുന്ന ജൂത വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 54 ശതമാനമായി കുറഞ്ഞതായി മിഡില്‍ ഈസ്റ്റ് മോഡിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

1280px-campuslife_sm-1

2010ല്‍ 84 ശതമാനം പേര്‍

2010ലെ കണക്കുപ്രകാരം 84 ശതമാനം പേര്‍ ഇസ്രാഈലിനെ പിന്തുണച്ചിരുന്നു. എന്നാല്‍ 30 ശതമാനത്തിന്റെ കുറവ് വന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഫലസ്തീനുള്ള പിന്തുണയില്‍ വര്‍ധനവുണ്ടായതായാണ് വിവരം.

SHARE