ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി എംഎസ്എഫ് പള്ളങ്കോട് ശാഖ

പള്ളങ്കോട്: കോവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ സംവിധാനത്തിലായ സ്ഥിതിക്ക് ഓണ്‍ലൈന്‍ വഴി പഠന സൗകര്യം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി എം എസ് എഫ് പള്ളങ്കോട് ശാഖ. എം എസ് എഫിന്റെ നേതൃത്വത്തില്‍ ടീവി സ്ഥാപിച്ചു. ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ ബി ബഷീര്‍ ടി വിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു കൊണ്ട് ഓണ്‍ലൈന്‍ സംവിധാനം ഔദ്യോകികമായി ഉത്ഘാടനം ചെയ്തു.വീട്ടില്‍ സ്മാര്‍ട്ട് ഫോണോ ടെലിവിഷനോ ഇല്ലാതെ പ്രയാസം അനുഭവിക്കുന്ന ഈ പ്രദേശത്തെ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയോജനമായി. ലോക്കഡോണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കാദര്‍, ഷബീര്‍ സി കെ, അഷ്റഫ്, സത്താര്‍ പി എം, ഷബീബ് സി കെ, ആശിര്‍ പി എച് എന്നിവര്‍ സംബന്ധിച്ചു.

SHARE