ഓണ്‍ലൈന്‍ ക്ലാസില്‍ കേട്ട ജാക് ആന്റ് ജില്ലിന്റെ കഥ; വൈറലായി ഈ മുത്തശ്ശി

കോവിഡ് കാരണം കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ആക്കിയതോട തരംഗമായിരിക്കുകയാണ് ഈ മുത്തശ്ശി. ടിവിയില്‍ കേട്ട് പഠിച്ച കാര്യങ്ങള്‍ മനപാഠമാക്കി പറയുകയാണ് മുത്തശി. പൂച്ച സ്‌കൂള്‍ തുറന്ന് ബെല്ലടിക്കുന്ന കഥ മറന്നുപോയ സങ്കടമുണ്ട്. എങ്കിലും ജാക്കിന്റേയും ജില്ലിന്റേയും കഥ വ്യക്തമായി അറിയാം. രാത്രി കിടന്ന് പഠിച്ചതെല്ലാം ആലോചിക്കും എന്നും പറയുന്നു ഈ മുത്തശി. ലക്ഷത്തോളം കാഴ്ചക്കാരാണ് മുത്തശിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

SHARE