ലഭ്യതയില്‍ കുറവ്; ഉള്ളിവില കുതിക്കുന്നു

ഉള്ളിവില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യതയിലുള്ള കുറവാണ് വിലക്കയറ്റത്തിന് കാരണം. നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.

ചെറിയ ഉള്ളിയുടെ വില 140ലേക്കും വെളുത്തുള്ളി വില 200 രൂപയിലേക്കും എത്തി. ഉള്ളി ലഭ്യത കുറയുന്നതും ട്രാന്‍സ്‌പോര്‍ട്ട്, ലേബര്‍ ചാര്‍ജ് കൂടിയതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷണം.എന്നാല്‍ ഇറക്കുമതി ചെയ്ത ഉള്ളിയ്ക്ക് ഗുണം കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജനുവരി ആദ്യവാരത്തോടെ ഉള്ളി യഥേഷ്ടം ലഭ്യമാകുമെന്നാണ് വിവരം.

SHARE