സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് ഉള്ളി വില

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് ഉള്ളി വില. സംസ്ഥാനത്തേക്കുള്ള ഉള്ളിയുടെ വരവിലുണ്ടായ ഗണ്യമായി കുറവാണ് വില വര്‍ധിക്കാനുള്ള കാരണം.മൂന്നു ദിവസം മുന്‍പ് കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. നിലവില്‍ 160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ദിനംപ്രതി 10 ലോഡ് ഉള്ളി എത്താറുള്ളതെങ്കിലും ഇന്ന് രണ്ട് ലോഡ് ഉള്ളി മാത്രമാണ് എത്തിയത്.

വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇതോടെയാണ് ഉള്ളി ക്ഷാമം വീണ്ടും രൂക്ഷമായത്.

SHARE