രാജ്യത്ത് ഉള്ളി വിലയില്‍ കുറവ്. വിളവെടുപ്പ് ആരംഭിക്കുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയുമാണ് വിലയില്‍ മാറ്റമുണ്ടാവാന്‍ കാരണം. മുംബൈയില്‍ ഉള്ളിയുടെ ചില്ലറ വില കുറഞ്ഞ് കിലോയ്ക്ക് 80 രൂപയായി. മൊത്ത വില 55 നും 65 നും ഇടയിലാണ്.
എന്നാല്‍ കേരളത്തില്‍ വിലയില്‍ വലിയ മാറ്റമില്ല. വരും ദിവസങ്ങളില്‍ വില കുറയുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ പുതിയ സ്റ്റോക്കുകള്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഉള്ളിവില കുതിച്ചുയര്‍ന്നത് സാധാരണക്കാരെ വലിയ രീതിയിലായിരുന്നു ബാധിച്ചിരുന്നത്. വിഷയത്തില്‍ പാര്‍ലമെന്റിലടക്കം സര്‍ക്കാരിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.