സോണിയാ ഗാന്ധിയുടെ പിറന്നാള്‍; പുതുച്ചേരിയില്‍ ഉള്ളി വിതരണം ചെയ്ത് മുഖ്യമന്ത്രി വി നാരായണസാമി

സോണിയാഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ പുതുച്ചേരിയില്‍ ഉള്ളി വിതരണം ചെയ്ത് മുഖ്യമന്ത്രി വി നാരായണസാമി. ഒരു കിലോ ഉള്ളിയാണ് മുഖ്യമന്ത്രി ഓരോരുത്തര്‍ക്കും നല്‍കിയത്. ഇന്ന് 73-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും താല്‍ക്കാലിക അധ്യക്ഷയുമായ സോണിയ.

പ്രധാന മന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള പ്രമുഖര്‍ സോണിയക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ആരോഗ്യത്തോടെയുള്ള ദീര്‍ഘ ജീവിതത്തിന് പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ ആശംസ. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും സോണിയക്ക് ആശംസകളുമായി രംഗത്തെത്തി. സോണിയയുടെ നേതൃത്വപാടവത്തെ അഭിനന്ദിച്ചായിരുന്നു പ്രമുഖരുടെ ആശംസകള്‍.

SHARE