ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടയെക്കുറിച്ച് ആശങ്കകള്‍ മോദി ഭരണകൂടത്തെ പിടിമുറിക്കിയതിന് പിന്നില്‍ രാജ്യത്തെ ഉള്ളിവിലയും വലിയും വലിയ സ്വാധീനം ചെലുത്തിയതായി അമേരിക്കന്‍ മീഡിയയാ വാഷിങ്ടണ്‍പോസ്റ്റ്.
ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടയായ പൗരത്വ ഭേദഗതി നിയമമായ സി.എ.എ(കാ) ഇതിനകം തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമാവുമ്പോള്‍ രാജ്യത്തെ ഉള്ളി പ്രതിസന്ധി കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണന്ന് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യം അനുഭവിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതല്ലെങ്കിലും സവാളയുടെ വില ജനങ്ങള്‍ക്ക് ഒരു സര്‍ക്കാരിനുമേലുള്ള വിശ്വസത്തെ നശിപ്പിക്കുന്നതായി, രാഷ്ടീയ നിരീക്ഷകനും ഡല്‍ഹി സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ കാര്‍ത്തിക് ഗാംഗുലി പറഞ്ഞതായി വാഷിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ടുചെയ്യുന്നു.
രാജ്യത്തെ 200 ദശലക്ഷം മുസ്‌ലിംകളെ കൂടുതല്‍ അകറ്റുകയും ചെയ്ത ഒരു പുതിയ പൗരത്വ നിയമത്തിനെതിരെ ഇതിനകം തന്നെ വലിയ തോതിലുള്ള പ്രക്ഷോഭം നടക്കുമ്പോള്‍ കുതിച്ചുയരുന്ന സവാള വിലകൂടി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് റിപ്പോര്‍ട്ട്.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വരവ് കുറഞ്ഞതും മൂലം സവാളക്ക് വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും വില കൂടുകയാണ്. കേരളത്തില്‍ മൊത്ത വിപണിയില്‍ കിലോക്ക് 150 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 രൂപ വരെയായി കുറഞ്ഞിരുന്നു. സംസ്ഥാനത്തേക്കുള്ള സവാള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍, കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മിക്ക നിത്യോപയോഗ സാധനങ്ങളുടെയും വില ഇരട്ടിയോ അധികമോ വര്‍ധിച്ചിട്ടും സര്‍ക്കാറുകള്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ല. രൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് ഉള്ളി ഉള്‍പ്പെടെ വില കുതിച്ചുയരുമ്പോഴും കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ലാഭം കൊയ്യുന്നതത്രയും ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല.