മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി. പൂനെ ലോണി കല്‍ബോറിലാണ് രാജ്യത്തെ നടുക്കിയ സംഭവം. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പരിശോധനയില്‍ കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. കൂലിപ്പണിക്ക് പൂനെയിലെത്തിയ തമിഴ് ദമ്പതികളുടെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മാല്‍ഹരി മന്‍സേദ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രതി കുട്ടിയെ എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തിയതായി പ്രതി കുറ്റസമ്മതം നടത്തി.

SHARE