പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വിസ പുതുക്കാന്‍ ഒരു മാസം കൂടി അനുവദിച്ചു

ദുബായ്: യുഎഇയില്‍ മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. ഈ മാസം 11ന് ഇത് പ്രാബല്യത്തില്‍ വരും.

യുഎഇ യുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. ജൂലായ് പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച് ജൂലായ് 11 മുതല്‍ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.

കാലാവധി ഓഗസ്‌ററ് പതിനൊന്നിന് കഴിയേണ്ടതായിരുന്നു. അതാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കിയിരിക്കുന്നത്. നീട്ടിയില്ലെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരുമായിരുന്നു.

SHARE