കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം എംജി കോളജ് ജീവനക്കാരന് രാധാകൃഷ്ണനാണ് മരിച്ചത്. പരവൂര്‍ പൂതക്കുളം സ്വദേശിയായ ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന് (56)ന്റെ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തില്‍ ആകെ കോവിഡ് മരണം നാല്‍പ്പത്തിനാലായി.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മരണസംഖ്യ വർധിക്കുന്നത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ന് ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയയാണ് (72) മരിച്ചത്.
അതിനിടെ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നു. നെടുമുടി സ്വദേശി പിവി തോമസ് (70) ആണ് ഇന്ന് വൈകീട്ട് മരിച്ചത്. അര്‍ബുദ രോഗിയായിരുന്ന തോമസിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നു. കൊവിഡ് ഭേദമായതോടെ വീട്ടിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇടുക്കി ജില്ലയിലും ഇന്ന് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശിയുടെ മരണവും ഇന്ന നാരായണൻ (75) ആണ് മരിച്ചത്. ഇന്നലെയാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
കേരളത്തിൽ ഇന്ന് 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 274 പേർക്ക് രോഗമുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥരീകരിച്ചവരുടെ എണ്ണം 13,994 ആയി. 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.