വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; യുവാവ് ലോറി കയറി മരിച്ചു

കൊച്ചി: വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപമാണ് ദാരുണ സംഭവമുണ്ടായത്. കൂനമ്മാവ് സ്വദേശി യദുലാലാണ് (23)മരിച്ചത്. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ യദുലാല്‍ മരിച്ചു. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടിജെ വിനോദ് എംഎല്‍എ പ്രതികരിച്ചു.

കുഴിക്ക് സമീപം വച്ച ബോര്‍ഡില്‍ തട്ടിയാണ് യുവാവ് വീണതെന്നും ടിജെ വിനോദ് പറഞ്ഞു. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടത്. ഇത്രയും നാള്‍ കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

SHARE