ന്യൂഇയര്‍ ആഘോഷം: യുവാവ് വെട്ടേറ്റുമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്.

ന്യൂയര്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാലരാമപുരം ശാന്തിപുരം കോളനിയില്‍ വച്ച് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അരുണ്‍ജിത്തിന് വെട്ടേറ്റത്. മരിച്ച അരുണ്‍ ജിത്ത് സി.ഐയെ ആക്രമിച്ചതടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റിട്ടുണ്ട്. ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടാതലവന്‍മാര്‍ തമ്മിലായിരുന്നു സംഘര്‍ഷമെന്നാണ് വിവരം.