വ്യോമാഭ്യാസം നടക്കാനിരിക്കെ; വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

ബംഗളുരുവില്‍ ‘ഏയ്‌റോ ഇന്ത്യ ഷോ’യുടെ പരിശീലന പറക്കലിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. നാളെ നടക്കുന്ന എയര്‍ ഷോയുടെ ഭാഗമായി എത്തിച്ച വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം. 
ഈ മാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഇന്ന് രാവിലെ 11.50ഓടെ യെലഹങ്ക എയര്‍ബേസിനടുത്തയായിരുന്നു അപകടം. കൂട്ടിയിടിച്ച വിമാനങ്ങള്‍ നിലത്തേക്ക് വീഴുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ പതിച്ച് ഒരു പ്രദേശവാസിക്കും പരുക്കേറ്റിട്ടുണ്ട്.

SHARE