ഒരു രാജ്യം ഒരു ഭാഷ; ഹിന്ദിയെ പിന്തുണച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭാഷ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഒരോ ഭാഷക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന് ഏകീകൃതമായ ഒരു ഭാഷ ആവശ്യമാണ്. കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് അതിന് നല്ലതെന്നും അമിത് ഷാ പറഞ്ഞു.

SHARE