കേരളത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചും അനുശോചനമറിയിച്ചും ശൈഖ് മുഹമ്മദ്‌

ദുബായ്: കേരളത്തിലെ മഴക്കെടുതി, വിമാനാപകട ദുരന്തങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അദ്ദേഹം അനുശോചനം അറിയിച്ചത്.

ഇന്ത്യന്‍ ജനതയോട് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുരിതകാലത്ത് യു.എ.ഇയുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകുമെന്നും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ ഇന്ത്യന്‍ ഭാഷകളിലും ശൈഖ് മുഹമ്മദ് അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളം മുമ്പ് പ്രളയക്കെടുതി നേരിട്ടപ്പോഴും യു.എ.ഇയുടെ സഹായമുണ്ടായിരുന്നു.

SHARE