ഗവര്‍ണറുടെ പറയുന്നതല്ല കേരളത്തിന്റെ വികാരം; ഉമ്മന്‍ ചാണ്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതല്ല കേരളത്തിന്റെ വികാരമെന്ന് ഉമ്മന്‍ ചാണ്ടി. പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമപരമായാണ്. അത്തരം നടപടി ഗവര്‍ണറെ അറിയിക്കണമെന്നുണ്ട്. എന്നാല്‍ ഒരു ദിവസം വൈകിയതിന്റെ പേരില്‍ ഇത്രയും വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. പൗരത്വനിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനോട് തുറന്ന യുദ്ധത്തിലേക്കാണ് ഗവര്‍ണര്‍ പോകുന്നത്. പൗരത്വ നിയമത്തിമനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിലും അതൃപ്തി രേഖപ്പെടുത്തി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.

SHARE