കശ്മീര്‍ നിയമസഭ പിരിച്ചു വിടണമെന്ന് ഉമര്‍ അബ്ദുല്ല

 

ജമ്മു: ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിടണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കുതിര കച്ചവടം അവസാനിപ്പിക്കാന്‍ ഇതാണ് ഏക വഴി. രാഷ്ട്രീട നാടകങ്ങള്‍ക്ക് കശ്മീര്‍ വേദിയായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭ പിരിച്ചു വിടണമെന്ന് തുടര്‍ച്ചയായി നാഷണല്‍ കോണ്‍ഫ്രറന്‍സ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നില്ല. ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് നടത്താം. അപവാദങ്ങളും കുപ്രചരണങ്ങളും തടയാന്‍ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി രാജിവച്ചതിന് പിന്നാലെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങി.

SHARE