രാഹുലിനെയും പ്രിയങ്കയെയും വിമര്‍ശിച്ച അമിത് ഷാക്ക് ഉമര്‍ അബ്ദുല്ലയുടെ മറുപടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയുടെ മറുപടി. അമിത് ഷാ ഉന്നയിച്ച ഓണ്‍ലി രാഹുല്‍ ഓണ്‍ലി പ്രിയങ്ക പ്രയോഗത്തിന് ബദലായി ഒഡോമോസ് പ്രയോഗവുമായാണ് ഉമര്‍ അബ്ദുല്ല പ്രതികരിച്ചത്.
ഹിമാചലില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നത്. OROP എന്നാല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അല്ലെന്നും മറിച്ച് ഓണ്‍ലി രാഹുല്‍ ഓണ്‍ലി പ്രിയങ്ക എന്നാണെന്നും അമിത് ഷാ പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് ട്വിറ്റിലൂടെ ഉമര്‍ അബ്ദുല്ല ODOMOS പ്രയോഗം നടത്തിയത്. ഒഡോമോസിന്റെ ബാഹുല്യം കാരണം രാജ്യം ബുദ്ധിമുട്ടുകയാണ് എന്നായിരുന്നു ഒമറിന്റെ വിമര്‍ശം. ODOMOS എന്നതിന് ഓവര്‍ഡോസ് ഓഫ് ഓണ്‍ലി മോദി ഓണ്‍ലി ഷാ എന്നായിരുന്നു വിവക്ഷിച്ചത്.

SHARE