ലോകകപ്പ് യോഗ്യത; ഇന്ത്യക്ക് ഇന്ന് ജയിക്കണം!

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ് ഇന്ന് ഒമാനെ നേരിടും. രാത്രി എട്ടരക്കാണ് മത്സരം. മസ്‌കറ്റിലെ അല്‍സീബ് സ്‌റ്റേഡിയത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ഗുണം ചെയ്യില്ല. ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുള്ള ഒമാന്‍ രണ്ടാം സ്ഥാനത്തും. ജയിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അവസാനിക്കും.

മാര്‍ച്ച് 26ന് കരുത്തുറ്റ ഖത്തറിനെതിരെയാണ് അടുത്ത വര്‍ഷത്തെ ആദ്യ കളി. രണ്ടാം മത്സരം എവേയാണ്. ജൂണ്‍ നാലിന് ബംഗ്ലാദേശിനെതിരെ. ജൂണ്‍ ഒമ്പതിന് നാട്ടില്‍ വെച്ച് അഫ്ഗാനെ നേരിടുന്നതാണ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരം. ഇന്ന് ഒമാനെതിരെ സമനില നേടിയാല്‍ പോലും ഇന്ത്യക്ക് ഗുണമാവില്ല.

ഒമാനെതിരെ ആദ്യ പാദത്തില്‍ ലീഡെടുത്ത് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഫിനിഷിംഗിലെ പോരായ്മകള്‍ പരിഹരിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് നിലവിലുള്ളതെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റിമാക് വിശ്വസിക്കുന്നു.

ഇന്ത്യ സ്‌ക്വാഡ്: ഗുര്‍പ്രീത് സിംഗ് സന്ധു, അമരീന്ദര്‍ സിംഗ്, ധീരജ് സിംഗ് മോയിരംഗ്‌തെം, പ്രിതം കോത്തല്‍, നിഷു കുമാര്‍, രാഹുല്‍ ബെക്കെ, നരേന്ദര്‍, ആദില്‍ ഖാന്‍, സാര്‍ഥക് ഗോലു, സുഭാശിഷ് ബോസ്, മന്ദര്‍ റാവു ദേശായ്, ഉദാന്ത സിംഗ്, ജാക്കിചന്ദ് സിംഗ്, സെയ്മിന്‍ലെന്‍ ദൗംഗെല്‍, റെയ്‌നിയര്‍ ഫെര്‍നാണ്ടസ്, വിനീത് റായ്, സഹല്‍ അബ്ദുല്‍ സമദ്, പ്രണോയ് ഹാല്‍ദര്‍, അനിരുദ്ധ് ഥാപ, ലാലിയന്‍സുല ചാംഗ്‌തെ, ബ്രന്‍ഡന്‍ ഫെര്‍നാണ്ടസ്, ആഷിഖ് കുരുനിയാന്‍, സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ഫാറൂഖ് ചൗദരി