ലോകകപ്പ് യോഗ്യത; ഒമാനെ നേരിടാന്‍ ഇന്ത്യന്‍ ടീം ഗുവാഹത്തിയില്‍

ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗുവാഹത്തിയിലെത്തി. സെപ്തംബര്‍ 5 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആഗസ്റ്റ് 20 മുതല്‍ ഗോവയില്‍ നടന്ന പരിശീലനത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ഗുവാഹത്തിയിലെത്തിയത്. പരിക്കേറ്റതിനാല്‍ യുവതാരം അമര്‍ജിത്ത് സിംങ് ലോകകപ്പ് യോഗ്യതാ മത്സരങ്ങലെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കില്ല. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.

https://twitter.com/IndianFootball/status/1168812718792380422

ഇന്ത്യന്‍ ടീം

ഡിഫെന്‍ഡര്‍മാര്‍: രാഹുല്‍ ഭെകെ, നിഷു കുമാര്‍, പ്രീതം കോട്ടാല്‍, അനസ് എടത്തൊടിക, സന്ദേശ് ജിംഗന്‍, നരേന്ദര്‍ ഗഹ്‌ലോട്ട്, സര്‍തക് ഗോലുയി, ആദില്‍ ഖാന്‍, സുഭാഷിഷ് ബോസ്, മന്ദര്‍ റാവു ദെസായി.

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമൃന്ദര്‍ സിംഗ്, കമല്‍ജിത് സിംഗ്, വിശാല്‍ കൈത്ത്.

മിഡ്ഫീല്‍ഡര്‍മാര്‍: നിഖില്‍ പൂജാരി, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ്പ, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, വിനിത് റായ്, സഹാല്‍ അബ്ദുള്‍ സമദ്, റൗളിന്‍ ബോര്‍ജസ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലാലിയാന്‍സുവാല ചാങ്‌ടെ, ആഷിക് കുരുനിയന്‍.

ഫോര്‍വേഡ്‌സ്: ബല്‍വന്ത് സിംഗ്, സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്.