ഫലസ്തീന് ഐക്യദാര്‍ഢ്യം; വെസ്റ്റ് ബാങ്കില്‍ എംബസി തുറന്ന് ഒമാന്‍

ഇസ്രാഈല്‍ അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ഫലസ്തീന്‍ കടുത്ത രാഷ്ട്രീയ നീക്കവുമായ അയല്‍രാജ്യമായ ഒമാന്‍. ഇതിന്റെ ഭാഗമായി റാമല്ലയിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒമാന്‍ എംബസി തുറന്നു. ഫലസ്തീന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംബസി തുറക്കുന്നതെന്ന് ഒമാന്‍ വ്യക്തമാക്കി. ഒമാന്റെ തീരുമാനത്തെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്തു.

റാമല്ലയില്‍ എത്തിയ ഒമാന്റെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ എംബസി ആരംഭിക്കുകയായിരുന്നു. ഇസ്രാഈല്‍ അധിനിവേശത്തിന്റെയും കടന്നു കയറ്റത്തിന്റെയും യഥാര്‍ത്ഥ ചിത്രം ഒമാന് കാണാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.