മോഷണശ്രമത്തിനിടെ കുത്തേറ്റ വൃദ്ധ മരിച്ചു

എറണാകുളം: കാലടി മറ്റൂരില്‍ മോഷണ ശ്രമത്തിനിടെ കുത്തേറ്റ വൃദ്ധ മരിച്ചു. തുറവുപാല വീട്ടില്‍ ഓമന(68) ആണ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചത്.

ഗുരതരമായി പരുക്കേറ്റ ഓമന ചികത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയായ കോതമംഗലം സ്വദേശി ഷിബുവിനെ സംഭവം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

SHARE