ഷര്‍ജീല്‍ ഇമാമിനെ ഇരയാക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍

അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തി ഇന്ന് പൊലീസില്‍ കീഴടങ്ങിയ ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് പിന്തുണയുമായി ഐ.ഐ.ടി ബോംബൈ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും. ഐ.ഐ.ടി ബോംബൈ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഷര്‍ജീല്‍ ഇമാമിന് പിന്തുണയേകി വിദ്യാര്‍ഥികള്‍ പ്രസ്താവനയിറക്കുകയായിരുന്നു.

ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ ഇരയാക്കുകയായിരുന്നെന്നും അത് വെച്ച് വിദ്വേഷം പടര്‍ത്തുകയാണെന്നും വിദ്യാര്‍ഥികളുടെ പ്രസ്താവനയില്‍ പറയുന്നു. ഷര്‍ജീല്‍ ഗവേഷക വിദ്യാര്‍ഥിയാണെന്നും അദ്ദേഹത്തിന് അക്രമത്തിലൂടെയല്ലാതെ, ഇന്ത്യാ വിരുദ്ധ സമരമാക്കാതെ വാക്കുകള്‍ എങ്ങനെ എവിടെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാമെന്നും വിദ്യാര്‍ഥി പ്രസ്താവന പറയുന്നു. ഐ.ഐ.ടി പൂര്‍വവിദ്യാര്‍ഥികള്‍ ഷര്‍ജീലിന് പിന്തുണ നല്‍കുന്നുവെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പാതി വെന്ത റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. 150ന് മുകളില്‍ വിദ്യാര്‍ഥികള്‍ ഒപ്പിട്ട പ്രസ്താവനയാണ് വിദ്യാര്‍ഥികള്‍ പിന്തുണയായി പുറത്തുവിട്ടത്.

SHARE