യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു

ബഗ്ദാദ്: ഇറാന്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിതോടെ യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ. ഇന്ന് പുലര്‍ച്ചെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപം വെച്ചാണ് ഖാസിം സുലൈമാനിയെ യു.എസ് വധിച്ചത്. ഇസ്്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ(ഐ.ആര്‍.ജി.സി) ഉപവിഭാഗമായ ഖുദുസ് സേനയുടെ തലവനും മധ്യപൂര്‍വേഷ്യയില്‍ യു.എസ് വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിലെ മുഖ്യ സൂത്രധാരനുമായ സുലൈമാനി ഉള്‍പ്പെടെ രണ്ടു കാറുകൡലായി സഞ്ചരിച്ച സംഘത്തിന് നേരെ യു.എസ് സൈന്യം റോക്കറ്റാക്രമണം നടത്തുകയായിരുന്നു. അതേസമയം യു.എസ് നടപടി ഇറാഖിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും സംഘര്‍ഷ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. പ്രതികാരം ചെയ്യുമെന്ന ശപഥവുമായി ഇറാന്റെ പരമോന്ന നേതാവ് ആയുത്തുല്ല ഖമേനിയും പ്രസിഡണ്ട് ഹസന്‍ റൂഹാനിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അമേരിക്ക കടന്നകൈ മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധഭീതിക്ക് വഴിവെച്ചിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ തുടങ്ങിയതും യുദ്ധഭീഷണിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഖാസിം സുലൈമാനി വധത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ഇന്ന് ബാരലിന് 69.16 ഡോളറായി ഉയര്‍ന്നു. 4.39 ശതമാനം വര്‍ധന. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.