ബാബരി മസ്ജിദ്, പൗരത്വ നിയമം തുടങ്ങി വിവേചനങ്ങളില്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണെന്ന് ഒ.ഐ.സി

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളില്‍ ഇസ്‌ലാമിക-അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ- ഓപ്പറേഷന്‍(ഒ.ഐ.സി) ആശങ്കയും നടുക്കവും പ്രകടിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുവെന്ന് ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തില്‍ ഇന്ത്യന്‍ ഭരണകൂടം ജാഗ്രത പാലിക്കണം. യു എന്‍ നിര്‍ദേശിക്കുന്ന സുരക്ഷയും അവകാശങ്ങളും ഉറപ്പ് വരുത്തണം. ബാബരി മസ്ജിദ് , പൗരത്വ നിയമം എന്നീ കാര്യങ്ങളില്‍ മുസ്‌ലിം സമൂഹത്തിന്ന് നേരെയുള്ള വിവേചനം ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. യു.എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര ഉടമ്പടികളും ഇന്ത്യ നിറവേറ്റണമെന്ന് ഒ.ഐ.സി ജനറല്‍ സെക്രട്ടേറിയറ്റ് ഓര്‍മിപ്പിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

SHARE