യൂടൂബില്‍ ട്രെന്റായി മേരിക്കുട്ടിയുടെ ട്രെയിലര്‍

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ട്രാന്‍സ്‌ജെന്‍ഡറായ മേരിക്കുട്ടിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മകിച്ച കഥാപാത്രമായാണ് മേരിക്കുട്ടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ടീസറില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും അത് വ്യക്തമാകുന്നുണ്ട്. പുതിയ ട്രെയ്‌ലര്‍ യൂട്യൂബില്‍ നിലവില്‍ ട്രന്റാണ്.

ജുവല്‍ മേരിയാണ് നായിക. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സൂ സൂ സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ജയസൂര്യ-രജ്ഞിത്ത് കൂട്ടുകെട്ടിയില്‍ ഇറങ്ങിയ മറ്റു ചിത്രങ്ങള്‍.